Election votters list kasargod

ലോകസഭാ തെരഞ്ഞെടുപ്പ്;
കാസർകോട് ജില്ലയിൽ 12,559 കന്നിവോട്ടര്‍മാര്‍; മണ്ഡലത്തിൽ ആകെ 14,19,355

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും

കാസർകോട്: ഏപ്രിൽ 26നു നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.
ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 10,51,111 വോട്ടര്‍മാര്‍.
6,367 പുരുഷന്‍മാരും 6,189 സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 957 പുരുഷന്‍മാരും 988 സ്ത്രീകളുമായി 1945 കന്നിവോട്ടര്‍മാരാണുളളത്. കാസര്‍കോട് മണ്ഡലത്തില്‍ 960 പുരുഷന്‍മാരും 810 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരുമായി 1772 കന്നി വോട്ടര്‍മാരാണ് ഉള്ളത്. ഉദുമ മണ്ഡലത്തില്‍ 1491 പുരുഷന്‍മാരും 1440 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടെ 2932 കന്നി വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1426 പുരുഷന്‍മാരും 1348 സ്ത്രീകളുമായി 2774 കന്നിവോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1533 പുരുഷന്‍മാരും 1603 സ്ത്രീകളുമായി 3136 കന്നിവോട്ടര്‍മാരാണുള്ളത്. നിയോജക മണ്ഡലം തിരിച്ച് പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേശ്വരം മണ്ഡലത്തില്‍. 1,10,362 പുരുഷ വോട്ടര്‍മാരും 1,09,958 സ്ത്രീവോട്ടര്‍മാരുമടക്കം 2,20,320 വോട്ടര്‍മാരാണ് മഞ്ചേശ്വരത്തുള്ളത്.
നിയോജക മണ്ഡലം തിരിച്ച് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കാസര്‍കോട് മണ്ഡലത്തില്‍. 99,795 പുരുഷന്‍മാരും 1,00,635 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,00,432 വോട്ടര്‍മാരാണ് കാസര്‍കോട് നിയോജക മണ്ഡലത്തിലുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS