ട്രാക്ടര്‍ ലോണ്‍ അടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു

ട്രാക്ടര്‍ ലോണ്‍ അടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു. കര്‍ണാടക ഗഡാഗ് ജില്ലയിലെ ലക്ഷ്‌മേശ്വര്‍ താലൂക്കിലെ ഗോനാല്‍ ഗ്രാമത്തിലാണ് സംഭവം. രേണുക തേലി(49), മകന്‍ മഞ്ജുനാഥ് തേലി(22), മാതൃസഹോദരി സവക്ക തേലി(47) എന്നിവരാണ് മരിച്ചത്. ട്രാക്ടര്‍ ലോണ്‍ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമ്മ രേണുകയും മകന്‍ മഞ്ജുനാഥും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ബാങ്കില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും നാലുലക്ഷം രൂപ വായ്പയെടുത്താണ് കുടുംബം ട്രാക്ടര്‍ വാങ്ങിയത്. സാമ്പത്തീക പ്രതി സന്ധിയെ തുടര്‍ന്ന് ലോണ്‍ അടവ് മുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് അമ്മയും മകനും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയിലും വാക്കേറ്റം നടന്നിരുന്നു. അടുത്തദിവസം രാവിലെ വീടുവിട്ടിറങ്ങിയ രേണുക തേലി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മാതാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മകന്‍ മഞ്ജുനാഥും ട്രെയിനിനടിയില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണവിവരമറിഞ്ഞ് മഞ്ജുനാഥിന്റെ മാതൃസഹോദരി സക്കവ്വ തേലി വീട്ടില്‍ തൂങ്ങിമരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊതുസ്ഥലത്ത് പുകവലിച്ച പോലെ; ചോദ്യം ചെയ്യലില്‍ വലിച്ചതു എം ഡി എം എ ആളെന്നു തിരിച്ചറിഞ്ഞു; പോരാത്തതിന് ആളൊരു വാറണ്ട് പ്രതിയാണെന്നു മനസ്സിലാക്കിയ പൊലീസ് മീഞ്ച സ്വദേശിയെ അറസ്റ്റു ചെയ്തു

You cannot copy content of this page