പട്ടാമ്പി: പാലക്കാട് പട്ടാമ്പിയില്‍ നേര്‍ച്ചക്ക് എത്തിച്ച ആന ലോറിയില്‍ നിന്നും ഇറങ്ങിയോടി. ആന ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പട്ടാമ്പിക്കടുത്ത അമ്പാട്ടെ വീട്ടുമുറ്റത്താണ് ആനയെ കണ്ടെത്തിയത്. പുലര്‍ച്ചെ നാല് മണിക്കാണ് ആന വിരണ്ട് ഓടിയത്.
അതേ സമയം ആനയെ ഇതുവരെ തളക്കാന്‍ സാധിച്ചിട്ടില്ല. ഇറങ്ങിയോടുന്ന സമയത്ത് ആന വീടുകളും കടകളും തകര്‍ത്തതായി പരാതി ഉണ്ട്. പാലക്കാട് വടക്കുമുറിക്ക് സമീപം ആനയെ കൊണ്ട് പോയ ലോറിയുടെ ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയ സമയത്താണ് ആന ഓടിയത്. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു പശുക്കളെയും ഒരാടിനെയും ആന ചവിട്ടിക്കൊന്നു. ഒരു വീടും ഒരു കടയും തകര്‍ത്തിട്ടുണ്ട്. പരിക്കേറ്റ ആളിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മുത്തു എന്ന ആനയാണ് ഓടിയത്. സംഭവം നാട്ടില്‍ പരിഭ്രാന്തി ഉയര്‍ത്തിയിട്ടുണ്ട്.
