ഹൃദയാഘാതം മൂലം ഭാര്യ ആശുപത്രിയില്‍ മരിച്ചു; വിവരമറിഞ്ഞയുടന്‍ ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി

ഭാര്യ മരിച്ച വിവരമറിഞ്ഞ് സങ്കടം താങ്ങാനാവാതെ മിനുട്ടുകള്‍ക്കകം മധ്യവയ്ക്കന്‍ കീടനാശിനി കഴിച്ച് ജീവനൊടുക്കി. മംഗളൂരു കൊണാജെ ഗ്രാമചാവടിയിലാണ് സംഭവം. ഗ്രാമചാവടി സ്വദേശികളായ മീനാക്ഷി പൂജാരി(59), ഭര്‍ത്താവ് ശേഷപ്പ പൂജാരി (63) എന്നിവരാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മീനാക്ഷി. ചൊവ്വാഴ്ച രാത്രി നെഞ്ചുവേദന രൂക്ഷമായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ശേഷപ്പയും ബന്ധുക്കളും ചേര്‍ന്ന് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ ശേഷപ്പ ആശുപത്രിയിലായിരുന്നു. പിന്നീട് വസ്ത്രമെടുക്കാന്‍ വീട്ടില്‍ തിരിച്ചെത്തി. അപ്പോഴാണ് ഭാര്യ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധു വിളിച്ചറിയിച്ചത്. ഏറെ സ്‌നേഹിക്കുന്ന പ്രിയതമയുടെ വേര്‍പാട് സഹിക്കാനാവാതെ ശേഷപ്പ ഉടന്‍ തന്നെ കീടനാശിനി എടുത്തു കഴിക്കുകയായിരുന്നു. തളര്‍ന്നു വീണ ശേഷപ്പയെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മീനാക്ഷിയും ഭര്‍ത്താവ് ശേഷപ്പയും മീനാക്ഷിയുടെ സഹോദരിക്കും ഭര്‍ത്താവിനുമൊപ്പമാണ് താമസിച്ചിരുന്നത്. ഡ്രൈവറായ ശേഷപ്പക്കും സ്വകാര്യ കമ്പനിയില്‍ തൊഴിലാളിയായ മീനാക്ഷിക്കും കുട്ടികളില്ലായിരുന്നു. കൊണാജെ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page