കൊച്ചി:കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പറവാന മുക്ക് സ്വദേശി അജീബ് (40)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ പനമ്പള്ളിയില്‍ ഒരു കടയില്‍ സഹായിയായി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ അടുത്ത് എത്തിയ ഒരു കുട്ടിയോട് മോശമായി പെരുമാറുകയുമായിരുന്നു. ഇക്കാര്യം കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് പോലീസില്‍ പരാതി നൽകി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 7 കുട്ടികളോട് ഇയാള്‍ മോശമായി പെരുമാറിയതായി കണ്ടെത്തിയത് . തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിക്കെതിരെ പോക്സോ പ്രകാരം കേസ്സെടുത്തതായി പൊലീസ് അറിയിച്ചു.