ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി വച്ചു; എടുത്തു കുടിച്ച സഹോദരന്റെ സുഹൃത്ത് മരിച്ചു, ഒടുക്കം കേസുമായി

സയനൈഡ് കലര്‍ത്തി വച്ച മദ്യം എടുത്തു കുടിച്ച യുവാവ് മരിച്ചു. സുഹൃത്ത് അതീവ ഗുരുതരാവസ്ഥയില്‍. തമിഴ് നാട് സേലം മുള്ളുവടി ഗേറ്റിനു സമീപത്താണ് സംഭവം. ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാനുള്ള യുവാവിന്റെ ശ്രമത്തിനിടെയാണ് സഹോദരന്റെ ജീവന്‍ അപകടത്തിലാക്കുകയും സുഹൃത്തിന്റെ ജീവനെടുക്കുകയും ചെയ്തത്. മുള്ളുവടി മക്കാന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന അസീര്‍ ഹുസൈനാണ് ആത്മഹത്യചെയ്യാന്‍ മദ്യത്തില്‍ സയനൈഡ് കലര്‍ത്തിവച്ചത്. ഇതറിയാതെ സഹോദരന്‍ സദ്ദാം ഹുസൈനും സുഹൃത്ത് അസൈനും മദ്യം എടുത്തുകുടിക്കുകയായിരുന്നു. ഗുരുതര നിലയിലായ അസൈന്‍ ആശുപത്രിയില്‍ ചികില്‍സക്കിടേ മരിച്ചു. മദ്യം കഴിച്ച സദ്ദാം ഹുസൈന്‍ ഗുരുതരനിലയില്‍ ചികിത്സയില്‍ തുടരുകയാണ്. കുടുംബ വഴക്കിനു പിന്നാലെ ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്കു പോയതിന്റെ വിഷമത്തിലാണ് അസീര്‍ ഹുസൈന്‍ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. നിരന്തര മദ്യപാനത്തിന്റെ പേരില്‍ അസീറും ഭാര്യയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. വഴക്ക് പതിവായതോടെയാണ് അസീറിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത്. ഇതേത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്യാന്‍ അസീര്‍ തീരുമാനിച്ചത്. പുറത്തുനിന്നും മദ്യം വാങ്ങി സയനൈഡ് കലര്‍ത്തി വീട്ടിലെ അലമാരക്കുള്ളില്‍ വെച്ചു. ഈ സമയം വീട്ടിലേക്ക് കടന്നുവന്ന സഹോദരന്‍ സദ്ദാം ഹുസൈന്‍ അലമാര തുറന്നപ്പോള്‍ മദ്യം വെച്ചത് കണ്ടു. ഉടന്‍ കൂട്ടുകാരനായ അസൈനെ വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് അതെടുത്ത് കുടിച്ചു. മദ്യപിക്കുന്നതിനിടെ ഇരുവരും കുഴഞ്ഞുവീണു. വിവരമറിഞ്ഞ് എത്തിയ പൊലീസാണ് ഇവരെ സേലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മദ്യത്തില്‍ സയൈനഡ് കലര്‍ത്തിയ അസീര്‍ ഹുസൈനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ക്ക് എവിടെനിന്നാണ് സയനൈഡ് ലഭിച്ചത് എന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page