തൃശൂര്‍: തൃശൂരില്‍ ബസ് മറിഞ്ഞതായി വ്യാജസന്ദേശം. കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞുവെന്നും നിരവധി പേര്‍ക്ക് പരിക്ക് പറ്റിയെന്നുമായിരുന്നു വ്യാജസന്ദേശം. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആറ് ആംബുലന്‍സും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും ചെയ്തു. അപകടവിവരത്തെപ്പറ്റി ആരാഞ്ഞുവെങ്കിലും അങ്ങനെയൊരു അപകടം നടന്നതായി നാട്ടുകാര്‍ക്കും അറിവില്ല. തുടര്‍ന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് വ്യാജ സന്ദേശം ആണെന്ന് വ്യക്തമായത്. ചില മാധ്യമ സ്ഥാപനങ്ങളിലും ഇതേ സന്ദേശം വന്നിരുന്നു. സന്ദേശം ലഭിച്ച നമ്പര്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. എവിടെ നിന്നാണ് വ്യാജസന്ദേശം വന്നതെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
