ന്യൂഡൽഹി: വ്യവസായിയും സാമൂഹിക-രാഷ്ടീയ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യവുമായ കടന്നപ്പള്ളിയിലെ പോത്തേര കരിയാട്ട് ദീപു നമ്പ്യാർ (പി.കെ.ഡി. നമ്പ്യാർ-46) ഡൽഹിയിലെ വസതിയിൽ അന്തരിച്ചു. ബി സ്ക്വയർ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒയും പോത്തേര ഇന്റർനാഷണൽ എം.ഡി യും ഡൽഹി റോട്ടറി ക്ലബ് പ്രസിഡന്റുമായിരുന്നു. പൊളിറ്റിക്കൽ അനലിസ്റ്റ്, ദേശീയ മാധ്യമങ്ങളിൽ പാനലിസ്റ്റ് ,മികച്ച സംരംഭകൻ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിൽ നിറ സാന്നിദ്ധ്യമായിരുന്നു. അയ്യപ്പ ക്ഷേത്രത്തിൻ്റെയും കേരള സമാജത്തിൻ്റെയും നേതൃനിരയിലും ഉണ്ടായിരുന്ന നമ്പ്യാർ മികച്ച സംഘാടകനുമായിരുന്നു. സംസ്കാരം ഞായറാഴ്ച 12-ന് കടന്നപ്പള്ളി സമുദായ ശ്മശാനത്തിൽ.അച്ഛൻ : പരേതനായ കെ.ആർ. ബാലൻ നമ്പ്യാർ. അമ്മ: പോത്തേര കരിയാട്ട് സരോജനിയമ്മ. ഭാര്യ: പായൽ നമ്പ്യാർ (ഡൽഹി). മക്കൾ: ആയുഷ് നമ്പ്യാർ, യഷ്മിത (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ദിലീപ് നമ്പ്യാർ (ഖത്തർ), ദീപാ രാജൻ.