The young model who committed suicide finally called the Indian cricketer, who called the police for questioning

ആത്മഹത്യ ചെയ്ത യുവമോഡൽ അവസാനം വിളിച്ചത് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ, ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പൊലീസ്

സൂറത്തിൽ ആത്മഹത്യ ചെയ്ത യുവ മോഡൽ അവസാനം വിളിച്ചത് ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരത്തെ. സൂറത്തിലാണ് 28 കാരിയായ മോഡൽ ടാനിയ സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു മുൻപ് ടാനിയ അവസാനമായി വിളിച്ചത് ഇന്ത്യൻ യുവക്രിക്കറ്റ് താരവും സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റ്‌സ്മാനുമായ അഭിഷേക് ശർമയുടെ ഫോണിലേക്കായിരുന്നു. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചു. ടാനിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി അഭിഷേക് ശർമയെ പൊലീസ് ചോദ്യം ചെയ്യലിനുവേണ്ടി വിളിപ്പിച്ചു. സൂറത്തിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ചയാണ് ടാനിയ സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഭിഷേക് ശർമയുടെ പങ്കിനെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടാനിയയും അഭിഷേക് ശർമയും അടുപ്പത്തിലായിരുന്നെന്നും അഭ്യൂഹം ശക്തമാണ്. പഞ്ചാബിലെ അമൃത്‍സറിൽനിന്നുള്ള താരമാണ് 23 കാരനായ അഭിഷേക് ശർമ. 2023 ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 11 മത്സരങ്ങൾ കളിച്ചു. ഡൽഹി ഡെയർഡെവിൾസ് ടീമിലും താരം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ‌ 19 ടീമിന്റെ ഭാഗമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന്റെ താരമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS