മൊബൈല്‍ ഫോണ്‍ അടുത്ത് വച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡ് കത്തിയമര്‍ന്നു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ചാവക്കാട് സ്വദേശി കാസിമിന്റെ മകന്‍ മുഹമ്മദ് ഹമീദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ അടുത്ത് വച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. റെഡ്മി കമ്പനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്ന കാരണം വ്യക്തമല്ല. ശബ്ദം കേട്ട് ബെഡില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം എഴുന്നേറ്റപ്പോള്‍ മുറിയില്‍ ആകെ പുക നിറഞ്ഞിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. വെള്ളം ഒഴിച്ചാണ് തീ അണച്ചത്. സമാനമായ നിരവധി സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ സംസാരിക്കരുതെന്നു അധികൃതരും പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.