കാസർകോട്: കുബണൂരിലെ മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം. ബുധനാഴ്ച ഉച്ചയോടെയാണ് പ്ലാന്റിൽ വീണ്ടും തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് ഉപ്പള, കാസർകോട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എങ്ങനെയാണ് വീണ്ടും തീ പിടിത്തം ഉണ്ടായത് എന്നത് വ്യക്തമല്ല.
ഈ മാസം 12 നു അർധരാത്രിയിൽ കുബനൂറുവിൽ വലിയ തീ പിടിത്തം ഉണ്ടായിരുന്നു. ഒമ്പത് മണിക്കൂറിലേറെ പ്രായത്തിനുപിച്ചാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. ആദ്യം തീ പിടിത്തം ഉണ്ടായതിന്റെ തൊട്ടടുത്താണ് ബുധനാഴ്ച വീണ്ടും തീ പിടിച്ചത്. അന്ന് കെടാതെ കിടന്ന തീപ്പൊരികൾ കനത്ത ചൂടിൽ വീണ്ടും പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
