
കണ്ണൂർ: വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കൂടെ ഉണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് പരിക്ക്. പഴയങ്ങാടി വാദിഹുദാ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കാസർകോട് തൃക്കരിപ്പൂർ കൂലേരി സ്വദേശി അബ്ദുൾനാസറിൻ്റെ മകൻ നവാഫ്നാസർ ആണ് മരിച്ചത്. ഇതേ സ്കൂളിലെ വിദ്യാർത്ഥിനിയായ കുഞ്ഞിമംഗലം കൊവ്വപ്രത്തെ നൗഫലിൻ്റെ മകൾ നഹാന തനസ് നൗഫലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ പഴയങ്ങാടി ചെമ്പല്ലികുണ്ട് കള്ള് ഷാപ്പിന് സമീപമായിരുന്നു അപകടം. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.