പരീക്ഷയടുത്തു; ടർഫ് ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ വൈകീട്ട് ഏഴു വരെ കളിച്ചാൽ മതിയെന്ന് പൊലീസ്

കാസർകോട്: പരീക്ഷ കാലമായതിനാൽ പതിനെട്ട് വയസിന് താഴെയുള്ള വിദ്യാർത്ഥികൾ ടർഫ് ഗ്രൗണ്ടുകളിൽ വൈകീട്ട് ഏഴു വരെ മാത്രം കളിച്ചാൽ മതിയെന്ന് പൊലീസ്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ടർഫ് ഗ്രൗണ്ട് ഉടമകളുടെ യോഗത്തിലാണ് തീരുമാനം
സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. രാത്രി കാലങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഇരുചക്ര വാഹനങ്ങളിൽ കറങ്ങുന്നതും നിയമലംഘനം നടത്തുന്നതും പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം വിദ്യാർത്ഥികൾക്കെതിരെയും കൂട്ടു നിൽക്കുന്ന രക്ഷിതാക്കൾക്കെതിരെയും വരും ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി എം.പി.വിനോദ്, ഇൻസ്‌പെക്ടർ എം.പി.ആസാദ് എന്നിവർ പറഞ്ഞു. രാത്രികാലങ്ങളിൽ കളിക്കാനെന്ന പേരും പറഞ്ഞ് വീടുവിട്ടുറങ്ങി വിദ്യാർത്ഥികൾ ലഹരിമാഫിയയുടെ പിടിയിലകപ്പെടാൻ സാധ്യതയുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page