ബംഗളൂരു: കര്‍ണാടകയില്‍ മദ്യത്തിന് വില വര്‍ധിക്കും. സംസ്ഥാന ട്രഷറിയുടെ പ്രധാന വരുമാന സ്രോതസ്സായ ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച തന്റെ പതിനഞ്ചാമത് ബജറ്റ് അവതരണം മൂന്ന് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി. ബിയറിന്റെയും വില വര്‍ധിക്കും. ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. നികുതി വര്‍ധന കര്‍ണാടകയിലെ മദ്യവിലയെ സമീപ സംസ്ഥാനങ്ങളിലെ വിലയുമായി വലിയ വ്യത്യാസമുണ്ടാവില്ലെന്നാണ് പറയുന്നത്. സംസ്ഥാന എക്‌സൈസില്‍ നിന്ന് ജനുവരി വരെ 28,181 കോടി രൂപ നികുതി വരുമാനം ലഭിച്ചു. 7.5 കോടി രൂപ ചെലവില്‍ പൂര്‍ണമായും സ്ത്രീകള്‍ നടത്തുന്ന 50 കഫേ ഹോട്ടലുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റില്‍ പറഞ്ഞു. നാടന്‍ ഭക്ഷണത്തിന്റെ സേവനത്തിനായിരിക്കും ഇവിടെ മുന്‍ഗണന. പിപിപി മാതൃകയില്‍ ബെംഗളൂരുവില്‍ ഹൈടെക് വാണിജ്യ പുഷ്പ വിപണിയും ചിക്കമംഗളൂരു ജില്ലയില്‍ സ്‌പൈസ് പാര്‍ക്കും സംസ്ഥാനം സ്ഥാപിക്കും. മൂന്ന് ജില്ലകളില്‍ ഫുഡ്പാര്‍ക്ക് വരുമെന്നും ബജറ്റില്‍ പറഞ്ഞു.
