വിവാഹ രാത്രിയില്‍ എഞ്ചിനീയറായ ഭര്‍ത്താവ് യുവതിക്ക് സമ്മാനമായി നല്‍കിയത് ലൈംഗീകത വര്‍ധിപ്പിക്കാനുള്ള ഗുളിക. ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ക്രൂര പീഡനത്തിനിരയായ യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഹാമീര്‍പൂരിലാണ് ദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ ആഴ്ചയാണ് ഹാമീര്‍പൂരിലെ എഞ്ചിനീയറായ യുവാവിന്റെ വിവാഹം നടന്നത്. അന്നു രാത്രിയില്‍ വധുവിന് ലൈംഗികത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗുളിക നല്‍കിയിരുന്നു. ഇരുവരും രാത്രി ഗുളിക കഴിച്ചു. എന്നാല്‍ യുവാവിന്റെ കാമഭ്രാന്തിനിരയായ യുവതി അടുത്ത ദിവസം അവശനിലയിലായി. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കാണ്‍പൂര്‍ ജില്ലയിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യരാത്രിയില്‍ ക്രൂര പീഡനത്തിനിരയായതിനെ തുടര്‍ന്ന് യുവതിയുടെ ആന്തരിക അവയവങ്ങള്‍ക്കും മുറിവേറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. സംഭവം വിവാദമായതോടെ യുവാവ് വീട് പൂട്ടി കുടുംബത്തോടൊപ്പം ഒളിവില്‍ പോയിരിക്കുകയാണ്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടിയുടെ വിവാഹം കെങ്കേമമായി നടത്തിയത് സഹോദരനായിരുന്നു.
