കർഷക മാർച്ച്; യു പി, ഡൽഹി അതിർത്തികളിൽ നിരോധനാജ്ഞ

ന്യൂഡൽഹി: ചൊവ്വാഴ്ച നടക്കുന്ന കർഷകമാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് ഉത്തർപ്രദേശ് അതിർത്തിയിലും ഡൽഹി അതിർത്തിയിലും 144 പ്രഖ്യാപിച്ചു. കർഷകമാർച്ചിനെ തുടർന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞയെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. ഫെബ്രുവരി 13 ന് ഡൽഹി മാർച്ച് നടത്തുമെന്നാണ് ചില കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ളത്. കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നും മറ്റും ആവശ്യപ്പെട്ടാണ് കർഷക മാർച്ച്. മാർച്ച് ചെയ്യുന്ന കർഷകർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അതിർത്തിയിൽ കുത്തിയിരിപ്പ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യു പിക്കും ഡെൽഹിക്കും ഇടയിലുള്ള എല്ലാ അതിർത്തി പ്രദേശങ്ങളിലും അതിനോട് ചേർന്ന വടക്ക് കിഴക്കൻ ജില്ലയിലുമായി നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ട്രാക്ടറുകൾ, ട്രോളികൾ, ബസുകൾ, ട്രക്കുകൾ, വാണിജ്യവുമായി ബന്ധപ്പെട്ട മറ്റു വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ, പ്രതിഷേധക്കാരെ വഹിച്ചുവരുന്ന കുതിരകൾ എന്നിവയാണ് നിരോധിച്ചിട്ടുള്ളത്. സമരക്കാർ ഡൽഹിയിൽ പ്രവേശിക്കുന്നത് തടയാനുള്ള ചുമതല വടക്ക് കിഴക്കൻ ജില്ലാ പൊലീസിനാണ്. പഞ്ചാബ്, ഹരിയാന അതിർത്തിയായ അംബാല, ഫത്തേഹാബാദ് ജില്ലകളിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, മാര്‍ച്ചിന് മുന്നോടിയായി കര്‍ഷകരെ കേന്ദ്ര സർക്കാർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. നാളെ വൈകിട്ട് അഞ്ചുമണിക്ക് ചണ്ഡിഗഡില്‍ വെച്ചാണ് ചർച്ച.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page