
ചെറുവത്തൂർ: ജല ലഭ്യത കുറയുന്ന സമയങ്ങളിൽ ജല ലഭ്യത ഉറപ്പാക്കാൻ ചെറുവത്തൂർ പഞ്ചായത്ത് ജല സുരക്ഷാ പ്രവർത്തനം ആവിഷ്ക്കരിച്ചു. വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും കൂട്ടായ്മയിലൂടെയാണ് കർമപദ്ധതി ആവിഷ്ക്കരിച്ചത്. ജലബജറ്റ് റിപ്പോർട്ട് എം രാജഗോപാലൻ എം എൽ എ പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീളക്ക് നൽകി പ്രകാശനം ചെയ്തു. വൈസ് പ്രസിഡണ്ട് പി വി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി പത്മിനി, സി വി ഗിരീശൻ, കെ രമണി, റിസോഴ്സ് പേഴ്സൺ പി വി ദേവരാജൻ, കെ കെ രാഘവൻ, കെ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.