കാസര്‍കോട്: കഴിഞ്ഞ അമ്പതിലധികം വര്‍ഷമായി ചരിത്രപ്രസിദ്ധമായ പാറപ്പള്ളിയിലെ മഖാം സൂക്ഷിപ്പുകാരനായിരുന്ന മമ്മി മൗലവി(82) അന്തരിച്ചു. 1970 കളില്‍ മലപ്പുറം പറപ്പൂരില്‍ നിന്നും എത്തി പാറപ്പള്ളി മഖാമിന് കീഴിലുള്ള പള്ളിയിലും മദ്രസയിലും മമ്മി മൗലവി സേവനമനുഷ്ടിച്ച് വരികയായിരുന്നു. ദിനം പ്രതി നൂറു കണക്കിന് ആളുകള്‍ വരുന്ന പാറപ്പള്ളി മഖാമിലെത്തുന്ന വിശ്വാസികളുടെ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുക മമ്മി മൗലവിയായിരുന്നു. കഴിഞ്ഞ പാറപ്പള്ളി ഉറൂസിനടക്കം മമ്മി മൗലവിയെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും മമ്മിമൗലവി ദര്‍ഗയിലെത്തിയിരുന്നു. പാറപ്പള്ളി കൂടാതെ എടത്തോട്, നമ്പ്യാര്‍ കൊച്ചി, നീലേശ്വരം, കമ്മാടം എന്നിവിടങ്ങളില്‍ മദ്രസകളില്‍ മമ്മി മൗലവി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കള്‍: റാഫി (ദുബൈ), സലാം (വ്യാപാരി), അബ്ദുല്‍ റഹിമാന്‍ (ഓട്ടോ ഡ്രൈവര്‍), അബ്ദുള്‍ ഹക്കീം, അബ്ദുള്‍ നാസര്‍ (ഐക്യൂ പ്രിന്റ് കാഞ്ഞങ്ങാട്), ഹബീബ. മരുമക്കള്‍: അബ്ബാസ്(ഒടയംചാല്‍), സഫിയ, നസീമ, സൗദ, നാസിറ.