ഈമാസം അഞ്ചിന് കര്‍ണാടക ഗോകര്‍ണയിലെത്തിയ ജപ്പാനീസ് യുവതിയെ കാണാതായതായി പരാതി. യുമി യമസാക്കി എന്ന 40 കാരിയെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്. ഗോകര്‍ണ ബംഗ്ല ഗുഡ്ഡയ്ക്ക് സമീപമുള്ള പ്രകൃതി കോട്ടേജിലാണ് യുവതി ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 10:30 ന് ഭര്‍ത്താവ് ദായ് യമസാക്കി കോട്ടേജില്‍ നിന്ന് പുറത്തുപോയിരുന്നു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ യുവതിയെ കോട്ടേജില്‍ കണ്ടില്ല. തുടര്‍ന്ന് പലേടത്തും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ദായ് യമസാക്കി ഗോകര്‍ണ പൊലീസില്‍ പരാതി നല്‍കി. ദായ് യമസാക്കിയില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളും ഫോട്ടോകളും ഉപയോഗിച്ച് പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
