തൃശൂര്‍: ബൈക്കില്‍ വരികയായിരുന്നയാളെ ഓട്ടോയിൽ പിന്തുടർന്ന് കുത്തി. അതീവ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. എങ്ങണ്ടിയൂര്‍ സ്വദേശി മിഥുൻ മോഹൻ (28) ആണ് മരിച്ചത്. തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ സംഘമാണ് കുത്തിയതെന്ന് സുഹൃത്ത് പൊലീസിൽ മൊഴി നൽകി. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. മുന്‍ വൈരാഗ്യവും ഇത് സംബന്ധിച്ചുണ്ടായ വാക്ക് തര്‍ക്കവുമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്തുടര്‍ന്നെത്തിയശേഷം മിഥുന്‍ മോഹന്‍റെ വയറ്റില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.