പുതിയ ഷൂ കീറി; കല്യാണയാത്ര മുടങ്ങി, 13,300 രൂപ നഷ്ടപരിഹാരം വേണമന്ന് അഭിഭാഷകന്‍

ബന്ധുവിന്റെ കല്യാണത്തിന് പോകാനായി വാങ്ങിയ പുതിയ ഷൂ കീറിയതോടെ നിയമ നടപടിയുമായി അഭിഭാഷകന്‍. പ്രമുഖ ബ്രാന്‍ഡഡ് കമ്പനിയുടെ ഷൂ വാങ്ങി ഒരാഴ്ചക്കുള്ളില്‍ കീറിയതോടെയാണ് ഉത്തര്‍പ്രദേശ് ഫത്തേപൂര്‍ ജില്ലയിലെ അഭിഭാഷകനായ ഗ്യാനേന്ദ്ര ഭാന്‍ ത്രിപാഠി കടയുടമ സല്‍മാന്‍ ഹുസൈന് നോട്ടീസ് അയച്ചത്. ഷൂ കീറിയതോടെ മാനസിക പ്രശ്‌നത്തിന് ചികിത്സ തേടേണ്ടിവന്നെന്നും നോട്ടീസില്‍ അഭിഭാഷകന്‍ പറഞ്ഞു. നഷ്ടപരിഹാരമായി 13,300 രൂപ നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. സല്‍മാന്‍ ഹുസൈന്റെ കടയില്‍ നിന്നും ത്രിപാഠി ഒരു ജോഡി പുതിയ ഷൂസ് വാങ്ങിയിരുന്നുവെങ്കിലും അത് ഒരാഴ്ചയ്ക്കുള്ളില്‍ കീറിയതിനാല്‍ ത്രിപാഠിക്ക്, ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പരാതിയില്‍ പറയുന്നു. ഇത് വലിയ മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കി. സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനാല്‍ അദ്ദേഹത്തെ കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നോട്ടീസില്‍ പറയുന്നു. അതുകൊണ്ടുതന്നെ ചികിത്സാ ചെലവും ഷൂന്റെ വിലയും തിരികെ നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍, നോട്ടീസ് അനാവശ്യമാണെന്ന് കടയുടമ സല്‍മാന്‍ ഹുസൈന്‍ പറഞ്ഞു. അഭിഭാഷകന്‍ 50 ശതമാനം കിഴിവിലാണ് ഷൂ വാങ്ങിയത്. വാറന്റി ഒഴിവാക്കി ഷൂവിന്റെ അടിഭാഗത്തിന് മാത്രമായുള്ള പ്രത്യേക പരിരക്ഷയാണ് അദ്ദേഹം എടുത്തതെന്നും സല്‍മാന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ പഞ്ചായത്ത് ഓഫീസ് കാന്റീനിലെ മലിനജലം അയൽക്കാരുടെ വീട്ടുമുറ്റത്തും വഴിയിലും ; ദുർഗന്ധം കൊണ്ട് വീട്ടിലിരിക്കാനും മലിനജലം കൊണ്ട് പുറത്തിറങ്ങാനും കഴിയുന്നില്ലെന്ന് നാട്ടുകാർ
Scroll to top

You cannot copy content of this page