കൊല്ലം:കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. ടികെഎം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി തൃക്കടവൂര്‍ മതിലില്‍ കുന്നത്തുകിഴക്കതില്‍ ദിലീപിന്റെ മകള്‍ ഗോപിക (18) ആണ് മരിച്ചത്.ഇന്നു രാവിലെ 7.40 നാണ് സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് ഗോപികയും പിതാവും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്. സൈക്കിള്‍ യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ബസിന്റെ പിന്‍വശം തട്ടി അപകടമുണ്ടാവുകയായിരുന്നു. തെറിച്ചു വീണ ഗോപികയുടെ ദേഹത്തുകൂടി ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി.