ജനപക്ഷം ബിജെപിയിൽ ലയിക്കുന്നു; പി സി ജോർജ്ജ് പത്തനംതിട്ടയിൽ മത്സരിച്ചേക്കും

കോട്ടയം: പി.സി. ജോര്‍ജ്ജും ജനപക്ഷവും ബിജെപിയിലേക്ക്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. വിവരം ബിജെപി നേതാക്കളെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേ‍ത്തു. ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി പി.സി. ജോര്‍ജ് ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. പത്തനംതിട്ട ലോക്‌സഭാ സീറ്റിലായിരിക്കും പി.സി. ജോര്‍ജ് മത്സരിക്കുക.
രാജ്യത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ നൽകുന്നതിനാണ് ബിജെപിയിൽ ചേരുന്നതെന്ന് പി സി ജോർജ്ജ് പറഞ്ഞു. ഔദ്യോഗികമായി അംഗത്വം എടുത്തുകൊണ്ട് തന്നെ ബിജെപിയിലേക്ക് എത്തണമെന്നത് ജനപക്ഷം സംസ്ഥാന കമ്മിറ്റി കൂടി ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് നാളുകളായി എന്‍.ഡി.എ അനുകൂല നിലപാടുകളായിരുന്നു പി.സി. ജോര്‍ജിന്റെ ജനപക്ഷത്തിന്. കേന്ദ്ര നേതൃത്വത്തിൻ്റെ താത്പര്യവും ഇക്കാര്യത്തിൽ ജനപക്ഷത്തിന് ഗുണകരമായി. ചെറു പാർട്ടികളെ ലയിപ്പിക്കുകയോ അവരുമായി സഖ്യം ഉണ്ടാക്കുകയോ ചെയ്യാൻ നേരത്തെ തന്നെ കേന്ദ്ര ബിജെപി നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page