ഗോവ മുഖ്യമന്ത്രിയെത്തുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പേ ക്ഷേത്ര പരിസരത്ത് വന്‍ തീപിടുത്തം; തീകെടുത്താനുള്ള ശ്രമം തുടരുന്നു

കാസര്‍കോട്: ക്ഷേത്ര ദര്‍ശനത്തിനായി ഗോവ മുഖ്യമന്ത്രി പ്രമേദ് സാവന്ത് എത്തുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പേ ക്ഷേത്ര പരിസരത്ത് വന്‍ തീപിടുത്തം. കുമ്പള അനന്തപുരം ക്ഷേത്രത്തിന് മുന്‍വശത്തെ 20 ഏക്കര്‍ ഭൂമിയിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. തീ കത്തുന്നത് ശ്രദ്ധയില്‍പെട്ട മന്ത്രിക്ക് സുരക്ഷയൊരുക്കാനെത്തിയ പൊലീസും ബി.ജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തീകെടുത്താന്‍ ശ്രമം നടത്തിയെങ്കിലും തീപടരുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫേഴ്‌സ് ടീം തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. അനന്തപുരത്തെ വ്യവസായ എസ്റ്റേറ്റ് ഭൂമിയിലാണ് വന്‍ തീപിടുത്തമുണ്ടായത്. അതേസമയം വ്യവസായ എസ്റ്റേറ്റിലെ കെട്ടിടങ്ങളിലേക്ക് തീപടരുന്നത് ഫയര്‍ഫോഴ്‌സ് തടഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ സംസ്ഥാനത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഉദ്ഘാടനം ചെയ്യാനാണ് ഗോവ മുഖ്യമന്ത്രി കാസര്‍കോട് എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page