പട്ടം കഴുത്തിൽ കുരുങ്ങി മുറിവേറ്റ് സൈനികന് ദാരുണാന്ത്യം

ഹൈദരാബാദ്: ചൈനീസ് പട്ടം കഴുത്തില്‍ തട്ടി മാരകമായി മുറിവേറ്റ് സൈനികൻ മരിച്ചു. ഹൈദരാബാദില്‍ ഇന്നലെ വൈകിട്ടാണ് ദാരുണ സംഭവം ഉണ്ടായത്. സൈനികനായ കാഗിത്തല കോട്ടേശ്വര്‍ റെഡ്ഡി (30) ആണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെങ്ങും പട്ടം പറത്തല്‍ മത്സരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ബൈക്കില്‍ വരികയായിരുന്ന കോട്ടേശ്വറിന്‍റെ കഴുത്തില്‍ പട്ടത്തിന്‍റെ പ്ലാസ്റ്റിക് ചരട് തട്ടി കഴുത്ത് മുറിഞ്ഞാണ് കോട്ടേശ്വര്‍ മരിച്ചത്. ആരാണ് പട്ടം പറത്തിയതെന്ന് വ്യക്തമല്ല, മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ലാംഗര്‍ ഹൗസിനടുത്തുള്ള ഇന്ദിര റെഡ്ഡി ഫ്ലൈ ഓവറിന് മുകളില്‍ വച്ചാണ് സംഭവം. വിശാഖപട്ടണം സ്വദേശിയാണ് കോട്ടേശ്വർ റെഡ്ഡി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page