കണ്ണൂര്‍: മയക്കുമരുന്നു കേസില്‍ 10വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടയാള്‍ ഇന്നു രാവിലെ ജയില്‍ ചാടി രക്ഷപ്പെട്ടു.
കോയ്യോട്ടു സ്വദേശി ഹര്‍ഷാദാണ് ജയില്‍ ചാടിയത്. രാവിലെ പത്രക്കെട്ടെടുക്കാന്‍ പോയ ഇയാള്‍ പുറത്തു കാത്തു നിന്ന ബൈക്കില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു. ജയിലധികൃതരും പൊലീസും അന്വേഷണമാരംഭിച്ചു.