കൊച്ചി:കോതമംഗലം ഇൻറര്‍നാഷണല്‍ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സാത്വിക് സന്ദീപാണ് ഒരു മണിക്കൂര്‍ 35 മിനിറ്റ് കൊണ്ട് കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടന്നത്.രാവിലെ 8:40ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചില്‍ നിന്നും ആലപ്പുഴ ജില്ലയിലെ തവണ കടവിലേക്ക് നീന്തിയാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്.ഇരുകൈകളും ബന്ധിച്ചു നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് സാത്വിക്സന്ദീപ്.കോതമംഗലം ഡോള്‍ഫിൻ അക്ക്വാട്ടിക് ക്ലബ്ബിലെ നീന്തല്‍ പരിശീലകൻ ആയ ബിജു തങ്കപ്പന്റെ ശിക്ഷണത്തില്‍ ആണ് പരിശീലനം പൂര്‍ത്തിയാക്കിയത്.കോതമംഗലം വാരപ്പെട്ടി പഞ്ചായത്ത് പിടവൂര്‍ തുരുത്തിക്കാട്ട് വീട്ടില്‍ സന്ദീപ് ജി നായരുടെയും അഞ്ജലി സന്ദീപിന്റെയും മകനാണ് സാത്വിക്.
വൈക്കം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ്,വൈസ് മുനിസിപ്പല്‍ ചെയര്‍മാൻ പിടി സുഭാഷ്,കൗണ്‍സിലര്‍ ബിന്ദു ഷാജി എന്നിവരുടെ സാന്നിധ്യത്തില്‍ വൈക്കം ബീച്ചില്‍ നിന്നും നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്തു.
സാത്വിക് സന്ദീപിന്റെ സാഹസിക യാത്ര വിജയകരമായി പൂര്‍ത്തിയാക്കി കൈകളിലെ ബന്ധനം അരൂര്‍ എംഎല്‍എ ദിലീമ ജോജോ അഴിച്ചുമാറ്റി .അനുമോദന സമ്മേളനം കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു.
ഒരു മണിക്കൂര്‍ 35 മിനിറ്റ് നീണ്ടുനിന്ന സാഹസിക യാത്രയെ സ്വീകരിക്കുവാൻ നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നു.