കാസർകോട്: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി തളർന്നുവീണു മരിച്ചു. പിലി ക്കോട് മല്ലക്കര അങ്കണവാടി ॐ സമീപത്തെ പി.കെ.ശാരദ (65)യാണ് മരിച്ചത്. മല്ലക്കര വിഷ്ണുമൂർത്തി ക്ഷേത്ര ത്തിനു സമീപത്തെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ ബുധനാഴ്ച വൈകിട്ട് 3:00 മണിയോടെ തളർന്നു വീഴുകയായിരുന്നു. സഹ തൊഴിലാളികളുടെ വിവരത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ചെറുവത്തൂരിലെ
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ നടക്കും. ഭർത്താവ്: പരേതനായ കെ.വി.ബാലൻ. മക്കൾ: സിന്ധു, ബിന്ദു, വിനീത്. മരുമക്കൾ: അനിൽ, സജേഷ് സഹോദരങ്ങൾ: തമ്പാൻ (റിട്ട മൃ ഗസംരക്ഷണ വകുപ്പ്), നാരായ ണൻ (റിട്ട. സിആർപിഎഫ്). സതീശൻ (വിമുക്ത ഭടൻ), പ്രകാശൻ (ഡ്രൈവർ), പ്രവീൺ (കര സേന), ശ്യാമള, ജ്യോതി.
