കണ്ണൂര്‍: ബസ് പിറകോട്ടെടുക്കുന്നതിനിടെ മുന്‍ ബസ് ഡ്രൈവര്‍ ബസിനടിയില്‍ പെട്ട് മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി കെ.വി.രാഘവനാ(67)ണ് ദാരുണാന്ത്യം സംഭവിച്ചത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. പയ്യന്നുരില്‍ നിന്ന് കക്കറ ഭാഗത്തേക്ക് പോകേണ്ട ശ്രീനിധി ബസ് ട്രാക്കില്‍ വെക്കാനായി പിന്നോട്ടെടുക്കുമ്പോള്‍ ബസിനടിയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലും. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസ് തൊഴിലാളി യൂനിയന്‍ മുന്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. പയ്യന്നൂരിലെ ആദ്യ കാല ടാക്സി ഡ്രൈവറുമായിരുന്നു. ഇപ്പോള്‍ ലോട്ടറി കച്ചവടമായിരുന്നു. ഭാര്യ: ശകുന്തള. മക്കള്‍: പുരുഷോത്തമന്, ലതിക, സജിന.
