വൈകിയെത്തിയതിന് ലോഡ്ജിൽ വച്ച് യുവതിയെ മർദ്ദിച്ചു; ലോഡ്ജ് ഉടമയും സുഹൃത്തും അറസ്റ്റിൽ

കൊച്ചി:ലോഡ്‌ജില്‍ വച്ച്‌ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഉടമയും സുഹൃത്തും പിടിയില്‍. കൊച്ചിയിലെ ബെൻടൂറിസ്റ്റ് ഹോം ഉടമ ബെൻജോയ്,സുഹൃത്ത് ഷൈജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വാക്കുതര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപാണ് യുവതിയും എട്ടംഗസംഘവും ലോഡ്ജില്‍ മുറിയെടുത്തത്. രണ്ട് മുറികളിലായാണ് ഇവര്‍ താമസിച്ചത്. കഴിഞ്ഞ ദിവസം രാത്രി യുവതി പുറത്തേക്ക് പോയിരുന്നു. തിരിച്ചെത്തിയതോടെ ഷൈജു യുവതിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ സംഘ‌ര്‍ഷമുണ്ടാവുകയും ചെയ്തു. ഇതോടെ ബെൻജോയ് യുവതിയുടെ മുഖത്ത് രണ്ട് തവണയായി അടിച്ചു. ശേഷം ലോഡ്ജ് വിട്ടുപോകാൻ ബെൻജോയ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. അടച്ചപണം തിരികെ നല്‍കാതെ പോകില്ലെന്ന് യുവതി പറഞ്ഞതിനെ തുടര്‍ന്നും സംഘര്‍ഷമുണ്ടായി. ഇതോടെ സംഭവസ്ഥലത്തേക്ക് കൊച്ചി നോര്‍ത്ത് പൊലീസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page