
ഭുവനേശ്വര്‍: എ സി പൊട്ടിത്തെറിച്ചു ഭര്‍ത്താവുമരിച്ചെന്ന വിവരമറിഞ്ഞു യുവതിയായ ഭാര്യ ജീവനൊടുക്കി.
തുടര്‍ന്നു ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതു കണ്ടെത്തുകയും ചെയ്തു. ഒഡീഷയിലാണ് ദൗര്‍ഭാഗ്യകരമായ ദുരനുഭവമുണ്ടായത്. ആശുപത്രി എ സി പൊട്ടിത്തെറിച്ച് ദിലീപ് സാമന്തറായ് (34) മരിച്ചുവെന്നു വീട്ടുകാര്‍ക്കു വിവരം ലഭിക്കുകയും തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായ മൃതദേഹം വീട്ടിലെത്തിക്കുകയുമായിരുന്നു. മൃതദേഹം ബന്ധുക്കള്‍ സംസ്‌ക്കരിച്ചു. സംഭവത്തില്‍ ദുഃഖിതയായിരുന്ന ഭാര്യ 24 കാരിയായ സോന സംസ്‌ക്കാര ചടങ്ങിനിടയില്‍ ജീവനൊടുക്കി. അതിനിടയില്‍ നേരത്തെ വീട്ടിലെത്തിച്ച മൃതദേഹം ദീലീപിന്റേതല്ലെന്നും ദിലീപ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുണ്ടെന്നും ആശുപത്രി അധികൃതര്‍ വീട്ടിലറിയിച്ചു. സ്‌ഫോടനത്തില്‍ ശ്രീതം, ജ്യോതി രഞ്ജന്‍ എന്നിവര്‍ മരണപ്പെട്ടിരുന്നു. ജ്യോതി രഞ്ജന്റെ മൃതദേഹമാണ് ദിലീപിന്റെ ബന്ധുക്കള്‍ക്കു നല്‍കിയതെന്നു പിന്നീടു തിരിച്ചറിയുകയായിരുന്നു. ആശുപത്രിക്കെതിരെ ദിലീപിന്റെ സഹപ്രവര്‍ത്തകരും കുടുംബവും പ്രതിഷേധിച്ചു.







