ബാംഗ്ലൂര്‍: കര്‍ണ്ണാടക കെ എസ് ആര്‍ ടി സി യാത്രക്കാര്‍ക്കു നഗരക്കാഴ്ച കാണാനുള്ള സംവിധാനം ബാംഗ്‌ളൂരില്‍ ഒരുക്കുന്നു.
ഡബിള്‍ഡക്കര്‍ എ സി ബസ്സുകളിലാണ് ഇതിനുള്ള സംവിധാനം ഒരുക്കുക. 10 എ സി ഡബിള്‍ ഡക്കര്‍ ബസ്സുകള്‍ ഇത്തരത്തില്‍ മാര്‍ച്ചില്‍ സര്‍വ്വീസാരംഭിക്കും. ശിവാജി നഗര്‍- മജസ്റ്റിക്, അത്തിബെലെ-മജസ്റ്റിക്, സില്‍ക്ക് ബോഡ്- ടിന്‍ ഫാക്ടറി റൂട്ടുകളിലാണ് സര്‍വ്വീസ് നടത്തുന്നത്. സന്ദര്‍ശകര്‍ക്കു പ്രത്യേക പാക്കേജിനു ടൂറിസം വകുപ്പ് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 1997ല്‍ ബി എം ടി സി ബാംഗ്ലൂരില്‍ ഡബിള്‍ ഡക്കര്‍ സര്‍വ്വീസാരംഭിച്ചിരുന്നു. ഇത്തരം ബസ്സുകള്‍ക്ക് അപകടം പതിവായതിനെത്തുടര്‍ന്നു പിന്നീടവ ഉപേക്ഷിക്കുകയായിരുന്നു. വാടക ബസ്സുകളാണ് സര്‍വ്വീസിനുപയോഗിക്കുക.







