ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ഉര്‍ഡൂര്‍ സ്വദേശി പേളമര്‍വ ഹൗസിലെ സോമാജി റാവുവിന്റെ മകന്‍ രാമകൃഷ്ണ റാവു(70)വാണ് മരിച്ചത്. ഭാര്യ ലീലാവതിയെ ചികില്‍സക്കായി കാസര്‍കോട്ടെ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ രാമകൃഷ്ണ തൂങ്ങിമരിക്കുകയായിരുന്നു. പരിസരവാസികളുടെ വിവരത്തെ തുടര്‍ന്ന് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മക്കള്‍: രാജേഷ്, മാലിനി, ചഞ്ചലാക്ഷി. മരുമക്കള്‍: രാജേശ്വരി, പുരുഷോത്തമന്‍, അനില്‍രാജ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page