ആലപ്പുഴ: കായംകുളത്ത് മിനിലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തൃക്കുന്നുപ്പുഴ പതിയാങ്കര കൊച്ചു പണ്ട്യാലയില്‍ അബ്ദുള്‍റഷീദാ(60)ണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഏഴുമണിയോടെ കൃഷ്ണപുരം അജന്ത ജങ്ഷനിലായിരുന്നു അപകടം. കക്കാ ഇറച്ചികച്ചവടക്കാരനായിരുന്നു. ഇയാള്‍ കരുനാഗപ്പളളിയിലേക്ക് പോകുമ്പോള്‍ എതിരെ വന്ന മീന്‍കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു. ഭാര്യ: സുഹ്റാബീവി. മക്കള്‍: അഫ്സല്‍, ഹക്കീം, അനസ്, അഫ്സീന. മരുമക്കള്‍: സുനീറ, മുനീറ, സിയാദ്, സജിന.







