ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം; കണ്ടെയ്നറുകൾ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോർഡ്; ഒരാൾക്ക് കിട്ടുക 5 ടിൻ മാത്രം

സന്നിധാനം:കണ്ടെയ്‌നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം.  നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ഒരു തീര്‍ത്ഥാടകന് ഇനി അഞ്ചു ബോട്ടില്‍ അരവണ മാത്രമേ ലഭിക്കൂ.തീര്‍ത്ഥാടകര്‍ക്കുള്ള അരവണ വിൽപ്പന പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് തന്നെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ എത്തിക്കുമെന്ന് ദേവസ്വം ബോേര്‍ഡ് അറിയിച്ചു.ഇന്നലെ  ഉച്ചയോടെ അരവണ നിര്‍മ്മാണം നിര്‍ത്തി വച്ചിരുന്നു.
ടിന്നുകളുടെ ലഭ്യത കുറവാണ് പ്രതിസന്ധിക്ക് കാരണം. കരാര്‍ എറ്റെടുത്ത 2 കമ്പനികളില്‍ ഒരു കമ്പനി കൃത്യമായി ടിന്നുകള്‍ എത്തിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മൂന്ന് ലക്ഷം ടിന്നുകള്‍ എത്തേണ്ടതില്‍, നിലവില്‍ എത്തുന്നത് പകുതിയോളം മാത്രമാണ്. നിലവില്‍ ഒരാള്‍ക്ക് നല്‍കുന്നത് 5 ടിൻ അരവണ മാത്രമാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page