ആലപ്പുഴ: ഒന്നരവയസ്സുകാരനെ അതി ക്രൂരമായി മർദ്ദിക്കുകയും കൈ അടിച്ചൊടിക്കുകയും ചെയ്ത മാതാവിനെയും കാമുകനെയും അറസ്റ്റ് ചെയ്തു. ആലപ്പുഴ കുത്തിയ തോട് തൈ വെളിയിൽ ബിജുവിന്റെ ഭാര്യ ദീപ (36) കാമുകൻ കണിച്ചുകുളങ്ങര ചക്കുപ്പറമ്പ് കൃഷ്ണകുമാർ (33) എന്നിവരെയാണ് അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാന്റ് ചെയ്തു. ഇവർ താമസിച്ച സ്ഥലത്ത് ദീപയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് വിൽപ്പന, അടിപിടി അടക്കമുള്ള കേസുകളിൽ പ്രതിയാണ് കൃഷ്ണകുമാർ. ഇടതു കൈക്കുഴയ്ക്കു പൊട്ടലേറ്റ കുട്ടി ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുതുകിലും കഴുത്തിലും കൈകളിലും വടി ഉപയോഗിച്ച് അടിച്ചതിന്റെയും കാൽപാദത്തിൽ പൊള്ളലേറ്റതിന്റെയും പാടുകളുമുണ്ട്.ദീപയും ഭർത്താവ് ബിജുവും രണ്ടു മാസമായി പിണങ്ങി മാറിത്താമസിക്കുകയായിരുന്നു.