കാസര്‍കോട്: പെരിയ നെടുവോട് പാറയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിളിലെ ഓട്ടോ ഡ്രൈവര്‍ കുണ്ടംകുഴി പുത്തിയടുക്കം സ്വദേശി വി ഗോപിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ പെരിയയില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റ ഗോപിയെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് മരണപ്പെട്ടു. ഭാര്യ: ജാനകി. മക്കള്‍: ഗിജേഷ്, ജീന, ജിഷ. മരുമക്കള്‍: നിഷിന പാക്കം കരുവാക്കോട്, അനൂപ് കുറ്റിക്കോല്‍, നിലേഷ് പാക്കം കരുവാക്കോട്.
സഹോദരങ്ങള്‍: കാര്‍ത്യായനി, ഓമന, ശ്രീധരന്, ശാന്ത, ലക്ഷ്മി, പരേതയായ ശ്യാമള.
