കാസര്‍കോട്: യുവാവിനെ വീടിന് സമീപത്തെ മറ്റൊരു വ്യക്തിയുടെ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ശാസ്ത്രീ കോംപൗണ്ടിലെ പരേതനായ ഗോപാലകൃഷ്ണ ആചാര്യയുടെ മകന് ദിനേശ് ആചാര്യ(35) ആണ് മരിച്ചത്. രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബദിയടുക്ക പൊലീസ് എത്തി മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതനായത്. ചിത്രയാണ് ഭാര്യ. മാതാവ് വേദാവതി. സഹോദരങ്ങള്‍: വിശ്വനാഥ, പുഷ്പരാജ, പുണ്ഡലിക, സതീശ, ചന്ദ്രകാന്ത, വല്‍സല, രാജേശ്വരി.
