മംഗളൂരു: ഉള്ളാളിൽ ദർഗ സന്ദർശിക്കാനെത്തിയ ചിക്കമംഗളൂരു സ്വദേശികളായ മൂന്ന് പേർ കടലിൽ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. മറ്റൊരാളെ രക്ഷപ്പെടുത്തി. സൽമാൻ (19) ആണ് മരിച്ചത്. സെയ്ഫ് അലി (27)യെയാണ് ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയത്.
ഒപ്പം വന്ന ബഷീറിനെ (23), കാണാതായി. തിരച്ചിൽ തുടരുകയാണ്. രാവിലെ ഉള്ളാളിൽ എത്തി ദർഗയിൽ ദർശനം നടത്തിയിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം അടുത്തുള്ള കടൽത്തീരത്തേക്ക് പോയിരുന്നു. മൂവരും കടലിൽ കുളിക്കുന്നതിനിടെ തിരമാലയിൽ പെടുകയായിരുന്നു. കടലിൽ മുങ്ങിത്താഴുന്നത് കണ്ട ആളുകൾ മൊഗവീര ലൈഫ് ഗാർഡ് സംഘത്തെ വിവരം അറിയിച്ചു. ലൈഫ് ഗാർഡുകൾ അതിസാഹസികമായി കടലിൽ ഇറങ്ങി
സെയ്ഫ് അലിയെയും സൽമാനെയും കരക്കെത്തിച്ചു. പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൽമാനെ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഉള്ളാൾ പൊലീസ് കേസെടുത്തു.
