ബസ്സ്  ടിപ്പർ ലോറിയിലിടിച്ചു  തീപിടിച്ച് 12 മരണം; 14 പേർക്ക് പരിക്ക്

വെബ്ബ് ഡെസ്ക് : ബുധനാഴ്ച രാത്രി മധ്യപ്രദേശിലെ ഗുണ ജില്ലയിൽ  ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസ്സിന് തീപിടിച്ചു. അപകടത്തില്‍ 12 പേർ മരിക്കുകയും 14 പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.
മധ്യപ്രദേശിലെ ഗുണ-ആരോൺ റോഡിലാണ് സ്വകാര്യ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ 12 ബസ് യാത്രക്കാർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഗുണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവ സമയത്ത് ബസിൽ മുപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു, അവരിൽ നാല് പേർക്ക് ബസിൽ നിന്ന് രക്ഷപ്പെടാനായി.

അപകടത്തെ കുറിച്ച് ഭരണകൂടം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കളക്ടർ തരുൺ രതി അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page