ഇന്ന് മണ്ഡലപൂജ; ശബരിമലയിൽ വൻ ഭക്തജന തിരക്ക്


സന്നിധാനം:ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10. 30-നും 11.30-നും മദ്ധ്യേയാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡലപൂജക്ക് ശേഷം നട താത്ക്കാലികമായി അടക്കും.തുടര്‍ന്ന് ഡിസംബര്‍ 30 -ന് വൈകിട്ട് അഞ്ച് മണിക്ക് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും.

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അതി വിപുലമായ ഒരുക്കങ്ങളാണ് സന്നിധാനത്ത് നടത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരവിളക്കിന് മുന്നോടിയായി നടക്കുന്ന  ശുദ്ധിക്രിയകള്‍ ജനുവരി 13-ന് വൈകിട്ട് നടക്കും. തുടര്‍ന്ന് അടുത്ത ദിവസം ബിംബശുദ്ധിക്രിയകളും ന‌ടക്കും.

ജനുവരി 15-നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ 2.46-ന് മകരസംക്രമ പൂജകള്‍ ന‌ടക്കും. പതിവ് പൂജകള്‍ക്ക് ശേഷം വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവയും അയ്യന്റെ സന്നിധിയില്‍ നടക്കും.

41 ദിവസത്തെ കഠിന വ്രതകാലത്തിന് അവസാനം കുറിച്ച്‌ തങ്ക അങ്കി രഥ ഘോഷയാത്ര ഇന്നലെ വൈകിട്ട് സന്നിധാനത്തെത്തി. തങ്ക അങ്കി ചാര്‍ത്തിയ അയ്യനെ ഒരു നോക്ക് കാണുന്നതിനായി വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page