കാസര്‍കോട്: ചിറ്റാരിക്കാലില്‍ സ്വകാര്യ ബസ് കണ്ടക്ടറായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഭീമനടി കാക്കടവ് കളങ്ങര സ്വദേശി കെ.എന്‍. ജോസഫിന്റെ മകന് കെ. ജെ.ജോസഫ് (27) ആണ് മരിച്ചത്. യാത്രാ ബസിന്റെ കണ്ടക്ടറായിരുന്നു. ഡ്യൂട്ടിക്ക് ശേഷം രാത്രി വീട്ടിലെത്തിലെത്തിയ ജോസഫ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. ചിറ്റാരിക്കാല്‍ എസ്.ഐ അരുണന് പരിയാരം മെഡിക്കല്‍ കോളേജില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. കഴിഞ്ഞദിവസം മാതാവിനെ ഗള്‍ഫിലേക്ക് യാത്രയാക്കി ശനിയാഴ്ചയാണ് വീണ്ടും ജോലിക്കെത്തിയത്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ബെഡൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് സെമിത്തേരിയില്‍. സോന ജോസഫാണ് ഭാര്യ. ഏകമകന് ആഡ്രിന്‍ ജോസഫ്. സഹോദരങ്ങള്‍: ജോസ്ന, ജോമോന്.
