കൊച്ചിയിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ചു; റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച അസം സ്വദേശി അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ വയോധികയെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് റെയിൽ വേ ട്രാക്കിന് സമീപം ഉപേക്ഷിച്ചു. 59 വയസ്സ് പ്രായമുള്ള റെയിൽ വേ സ്റ്റേഷനിൽ താത്ക്കാലിക ജോലി ചെയ്യുന്ന സ്ത്രീയാണ് പീഡനത്തിന് ഇരയായത്. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. അസം സ്വദേശി ഫിർദൗസ് ആണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് പരിചയപ്പെട്ട പ്രതി ആലവുവയിലേക്ക് പോകുകയായിരുന്ന ഇവരെ സൗത്ത് റെയിൽ വേ സ്റ്റേഷനിൽ ഇറക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റുകയായിരുന്നു. ഓട്ടോയിവൽ നിന്ന് ഇറക്കാതെ കൈതക്കൂട്ടത്തിന് സമീപത്തെത്തിച്ച് മൂന്നുമണിക്കൂറോളം പീഡിപ്പിച്ചു, ശബ്ദം വെച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ഉപേക്ഷിച്ച് പോവുകയായിരുന്നു.
കൈതകൾ നിറഞ്ഞ് നിൽക്കുന്ന റെയിൽ ട്രാക്കിന് സമീപത്ത് നിന്ന് കരച്ചിൽ കേട്ടാണ് നാട്ടുകാർ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപം പരിശോധന നടത്തിയത്. പരിശോധനയിൽ സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ സ്ത്രീയെ ട്രാക്കിന് സമീപം കണ്ടെത്തി. ഉടൻ തന്നെ പൊലീസിൽ നാട്ടുകാർ വിവരം അറിയിച്ചു. പൊലീസെത്തി ഇവരെ കളമളശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്ത്രീ അപകടനില തരണം ചെയ്തെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം സി സി ടിവി ദൃശ്യങ്ങളടക്ക്ം പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പീഡനത്തിന് ശേഷം കമ്മട്ടി റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.
ആലപ്പുഴ സ്വദേശിയാണ് ഈ സ്ത്രീ.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page