കുവൈത്ത് സിറ്റി കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് (86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറിലാണ് ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈത്തിന്റെ ആറാമത്തെ അമീറായി ചുമതലയേറ്റെടുത്തത്. 1937 ജുണ്‍ 25 നാണ് അദ്ദേഹം ജനിച്ച ഷെയ്ഖ് നവാഫ് 2006 മുതല്‍ കിരീടാവകാശിയായി തുടരുകയാണ്. കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ഷെയ്ഖ് അഹ്‌മദ് അല്‍-ജാബര്‍ അല്‍ സബയുടെയും ഭാര്യ യമമയുടെയും മകനാണ് ഷെയ്ഖ് നവാഫ്. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം ബ്രിട്ടണിലാണ് അദ്ദേഹം തന്റെ പഠനം പൂര്‍ത്തിയാക്കിയത്.
58 വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ സുപ്രധാന വകുപ്പുകളില്‍ സേവനമനുഷ്ഠിക്കുന്ന ഷെയ്ഖ് നവാഫ് ഹൗസ് ഓഫ് സബയിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളാണ്. 1962 ഫെബ്രുവരി 21 ന് 25-ാം വയസ്സില്‍ ഹവല്ലിയുടെ ഗവര്‍ണറായട്ടായിരുന്നു ആദ്യ നിയമനം. 1978 വരെ അദ്ദേഹം ഈ പദവി വഹിച്ചു. 1978 ല്‍ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 1988 ജനുവരി 26 മുതല്‍ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു. ഗള്‍ഫ്, അറബ് രാജ്യങ്ങളിലെ സഹകരണ സമിതിയില്‍ ദേശീയ ഐക്യത്തെ പിന്തുണയ്ക്കുന്ന പരിപാടികളെ പിന്തുണയ്ക്കുന്നതില്‍ സുപ്രധാന ഷെയ്ഖ് നവാഫ് ആണ്. ശൈഖ് നവാഫ് സുലൈമാന്‍ അല്‍ ജസീം അല്‍-ഗാനിമിന്റെ മകളായ ഷെരീഫ സുലൈമാന്‍ അല്‍ ജസീം അല്‍ ഗാനിയാണ് ഭാര്യ. 5 മക്കള്‍ ഉണ്ട്.
