കുടകിലെ റിസോര്‍ട്ടില്‍ മലയാളി കുടുംബം മരിച്ച നിലയില്‍

കുടക്‌: കര്‍ണാടകയിലെ കുടകില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍(43), ഭാര്യ ജിബി അബ്രഹാം(37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തികപ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയില്‍ ഹോംസ്‌റ്റേ ജീവനക്കാര്‍ കണ്ടത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് നിഗമനം. വിനോദും ജിബിയും തൂങ്ങി നില്‍ക്കുന്ന നിലയിലും കുട്ടിയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ കുടകിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മടിക്കേരി കഗോഡ്‌ലു ഗ്രാമത്തിലാണ് ഹോംസ്‌റ്റേ സ്ഥിതിചെയ്യുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് ഇവര്‍ മുറിയെടുത്തത്. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും മടിക്കേരി റൂറല്‍ പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അണങ്കൂര്‍ ബദിര താനിയത്ത് വികസനം വന്നു വാതിലില്‍ മുട്ടുന്നു: വൈദ്യുതി ലൈന്‍ കൈയെത്തും ദൂരത്ത്: അപകടകരമായി താഴ്ന്ന വൈദ്യുതി കമ്പി കയര്‍ കെട്ടി വലിച്ചുയര്‍ത്തി വച്ചിരിക്കുന്നു

You cannot copy content of this page