കാസർകോട്: ഡ്രൈവർ മദ്യപിച്ച് അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 10 മണിയോടെയാണ് ആന്ധ്ര രജിസ്ട്രേഷനിലുള്ള ലോറി പിക്കപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ചത്. സുധാകരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പിക്കപ്പ്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടനെ വാഹനം കസ്റ്റഡിലെടുത്ത് സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഡ്രൈവറുടെ വൈദ്യ പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
