കണ്ണൂർ: കണ്ണൂർ പാനൂർ പെരിങ്ങത്തൂരിലെ ജനവാസ മേഖലയിൽ കിണറ്റിൽ പുലി വീണു.നിർമ്മാണത്തിലിക്കുന്ന വീടിന്റെ കിണറ്റിലാണ് പുലി വീണത്.അണിയാരത്തെ മലാട്ട് സുരേഷിന്റെ വീട് കിണറ്റിലാണ് പുലി വീണത്.പുലർച്ചെയാണ് നിർമ്മാണത്തിലിക്കുന്ന കിണറ്റിൽ പുലിയെ കണ്ടത്. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കിണറ്റിൽ പുലിയെ കണ്ടത്. വനമേഖലയല്ലാത്ത സ്ഥലത്ത് പുലി എങ്ങിനെ എത്തിയെന്ന് അമ്പരപ്പിലാണ് നാട്ടുകാർ. വയനാട്ടിൽ നിന്ന് വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് സംഘമെത്തിയ ശേഷം പുലിയെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.സമീപത്തെ കനകമല മേഖലയിൽ ധാരാളം പുൽമേടുകളുണ്ട്. അവിടെ നിന്ന് വന്നതാകാം പുലിയെന്നാണ് സംശയം
![](https://mlozaudj56ft.i.optimole.com/w:1670/h:996/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound663317320018624884.jpg)