ഗുജറാത്തിൽ ഇടിമിന്നലേറ്റ് 20 മരണം

വെബ്ബ് ഡെസ്ക്: സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്‌ഇ‌ഒ‌സി) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഗുജറാത്തിലെ വിവിധ ജില്ലകളിലായി മഴക്കെടുതിയില്‍ 20 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഞായറാഴ്ച സംസ്ഥാനത്ത് പെയ്ത തീവ്രമായ മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങൾ .

ദാഹോദിൽ നാല് പേർ, ബറൂച്ചിൽ മൂന്ന് പേർ, താപിയിൽ രണ്ട് പേർ, അഹമ്മദാബാദ്, അമ്രേലി, ബനസ്കന്ത, ബോട്ടാഡ്, ഖേദ, മെഹ്‌സാന, പഞ്ച്മഹൽ, സബർകാന്ത, സൂറത്ത്, സുരേന്ദ്രനഗർ, ദേവഭൂമി ദ്വാരക എന്നിവിടങ്ങളിൽ ഒരാൾ വീതവും മരണപ്പെട്ടു.

പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. എസ്‌ഇ‌ഒ‌സി കണക്കുകൾ പ്രകാരം ഗുജറാത്തിലെ സൂറത്ത്, സുരേന്ദ്രനഗർ, ഖേഡ, താപി, ബറൂച്ച്, അമ്രേലി ജില്ലകളിൽ 16 മണിക്കൂറിനുള്ളിൽ 50 മുതൽ 117 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തി. തിങ്കളാഴ്ച മുതൽ മഴയുടെ തോതില്‍ കുറവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് അഡ്മിഷന്‍ നടപടി തുടങ്ങി; ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രിയാകും, സംസ്ഥാനത്തെ 14 ജില്ലകള്‍ക്കും മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമായി
മണല്‍കടത്ത്: ആരിക്കാടി, കോയിപ്പാടി സ്വദേശികള്‍ പൊതുമുതല്‍ മോഷണ കേസില്‍ റിമാന്റില്‍; അറസ്റ്റ് ഭാരതീയ ന്യായ സംഹിത 305-ഇ സെക്ഷനനുസരിച്ച്; മണല്‍ കടത്തില്‍ ബി എന്‍ എസ് 305- ഇ വകുപ്പനുസരിച്ച് സംസ്ഥാനത്തെ ആദ്യ കേസ്

You cannot copy content of this page