മംഗളൂരു: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു. മൂലൂര്‍ മഹാലക്ഷ്മി നഗര്‍ സ്വദേശിനി ലീലാവതി സാലിയന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ മൂലൂര്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് പണം പിന്‍വലിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ലീലാവതി. അതിനിടെ ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന കാര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലീലാവതി റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാപ്പ് സിഐ ജയശ്രീ എം മാനെ, എസ്‌ഐ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സ്ഥലത്തെത്തി കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ലീലാവതിക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.