സംസ്ഥാനത്തെ നാലിനം പെൻഷൻ തുക 1600 രൂപയായി ഉയർത്തി; ഗുണം ലഭിക്കുക അവശ കലാ, കായിക താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക്
തിരുവനന്തപുരം:സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് ഉയർത്തിയത്. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ് നൽകിയിരുന്നത്. അവശ കായികതാരങ്ങൾക്ക് 1300 രൂപയും, സർക്കസ് കലാകാർക്ക് 1200 രുപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ് ലഭിച്ചിരുന്നത്. ഇതെല്ലാം ഇനി മുതൽ 1600 ആകും. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.